തിരുവനന്തപുരം: കൊല്ലം ബൈപാസ് രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ട്, ഉദ്ഘാടത്തിന് കേരളം ക്ഷണിക്കാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്ന...
തിരുവനന്തപുരം: കൊല്ലം ബൈപാസ് രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ട്, ഉദ്ഘാടത്തിന് കേരളം ക്ഷണിക്കാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി രണ്ടിന് പാത ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് ജനുവരി പതിനഞ്ചിന് മോഡി നേരിട്ടെത്തുന്നത്.
ജനുവരി പതിനഞ്ചിന് മോഡി കൊല്ലത്തുവരുന്നുണ്ട്. ഈ സമയത്ത് പാതയുടെ ഉദ്ഘാടനവും നടത്തണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം തത്വത്തില്‍ സമ്മതിച്ചിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പു തന്നെയാണ് പാതയുടെ ഉദ്ഘാടനം രാഷ്ട്രീയ വിഷയമായി മാറാന്‍ കാരണം. തങ്ങളുടെ നേട്ടമാണ് പാതയുടെ നിര്‍മാണമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ഫണ്ട് ചെയ്യുന്ന റോഡ് എങ്ങനെ കേരളത്തിന്റേതു മാത്രമാവുമെന്നാണ് പിണറായി സര്‍ക്കാര്‍ ചോദിക്കുന്നത്.
ഇതേസമയം, പാതയുടെ ഉദ്ഘാടനം കേരളം അനാവശ്യമായി വൈകിക്കുകയാണെന്നും താന്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്നും യുഡിഎഫ് അംഗമായ എന്‍കെ പ്രേമചന്ദ്രന്‍ എംപി നേരത്തേ പറഞ്ഞിരുന്നു.
ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചത് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരനായിരുന്നു. റോഡ് തങ്ങളുടെ നേട്ടമാക്കി കാണിക്കാനായി മോഡിയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കാന്‍ ബിജെപി കേരള നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വിവാദങ്ങള്‍ക്കു വിരാമം, കൊല്ലം ബൈപാസ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യും, നഗരത്തിലെ വന്‍ ഗതാഗതക്കുരുക്കില്‍ പെടാതെ ഇനി യാത്ര
Keywords: Kollam Bypass, Narendra Modi, Pinarayi Vijayan, NH 66, CBD, Kerala, India, Kavanad, Mevaram, Kureepuzha, Kadavur, Kallumthazham, Ayathil, Government, Public Works Department, T. K. Divakaran, Ashtamudi Lake
COMMENTS