സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തിന് 69,381 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിക്കൊണ്ട്, മുകേഷ് അംബാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് നര...
സ്വന്തം ലേഖകന്‍
സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആരോപണം. തന്റെ സര്‍ക്കാരിനു മേല്‍ അഴിമതിയുടെ ചെളിയില്ലെന്നു മോഡി പറയുന്നതു കള്ളമാണെന്നു വ്യക്തമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഡിസംബര്‍ എട്ടിന് പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലാണ് അഴിമതിയുടെ വിവരങ്ങളുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍, ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി സ്‌പെക്ട്രം വില്‍ക്കുകയായിരുന്നു മോഡി. 2012ലെ 2ജി സ്‌പെക്ട്രം കേസിനെ തുടര്‍ന്നു സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്നാണ് സ്‌പെക്ട്രം വിതരണം ചെയ്തത്.
ലേലം ചെയ്യാതെ റിലയന്‍സ് ജിയോയ്ക്ക് സ്‌പെക്ട്രം നല്‍കിയതും വലിയ അഴിമതിയാണ്. ബിജെപി സര്‍ക്കാര്‍ 2012ല്‍ മൈക്രോ വേവ് സ്‌പെക്ട്രം അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടെന്‍ഡിറില്ലാതെ, ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ വില്പന നടത്തിയതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് 45,000 കോടി രൂപയുടെ ലാഭം കൊയ്യാനായി. അതിനര്‍ത്ഥം അത്രയും തുക പൊതു ഖജനാവിനു നഷ്ടപ്പെട്ടുവെന്നാണ്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയെ കൂടാതെ സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും മൈക്രോവേവ് സ്‌പെക്ട്രം ചട്ടം പാലിക്കാതെ കൊടുത്തു. അങ്ങനെ സര്‍ക്കാരിനു മൊത്തം നഷ്ടം 69381 കോടി രൂപയായി. നഷ്ടത്തിന്റെ വ്യക്തമായ കണക്ക് സിഎജി റിപ്പോര്‍ട്ട് അടിവരിയിട്ടു പറയുന്നില്ലെന്നത് ബിജെപിക്കും സര്‍ക്കാരിനും ആശ്വാസമാണ്.
101 കമ്പനികള്‍ മൈക്രോവേവ് സ്‌പെക്ട്രത്തിനായി അപേക്ഷ നല്‍കി കാത്തിരുന്നപ്പോഴാണ് വേണ്ടപ്പെട്ടവര്‍ക്കു സ്‌പെക്ട്രം വിറ്റത്. ഇതാണ് നഷ്ടത്തിനിടയാക്കിയത്.
Keywords: Spectrum, Narandra Modi, Mukesh Ambani, Congress
ന്യൂഡല്‍ഹി: രാജ്യത്തിന് 69,381 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിക്കൊണ്ട്, മുകേഷ് അംബാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് നരേന്ദ്ര മോഡി സര്‍ക്കാര്‍ മൈക്രോവേവ് സ്‌പെക്ട്രം വിറ്റുവെന്നു കോണ്‍ഗ്രസ്.
സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആരോപണം. തന്റെ സര്‍ക്കാരിനു മേല്‍ അഴിമതിയുടെ ചെളിയില്ലെന്നു മോഡി പറയുന്നതു കള്ളമാണെന്നു വ്യക്തമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഡിസംബര്‍ എട്ടിന് പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലാണ് അഴിമതിയുടെ വിവരങ്ങളുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍, ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി സ്‌പെക്ട്രം വില്‍ക്കുകയായിരുന്നു മോഡി. 2012ലെ 2ജി സ്‌പെക്ട്രം കേസിനെ തുടര്‍ന്നു സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്നാണ് സ്‌പെക്ട്രം വിതരണം ചെയ്തത്.
മൊബൈല്‍ ഫോണുകളെ ടവറുകളുമായി ബന്ധിപ്പിക്കുന്നത് ആക്‌സസ് സ്‌പെക്ട്രമാണ്. ഇതേസമയം, മൊബൈല്‍ ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് മൈക്രോവേവ് സ്‌പെക്ട്രം ഉപയോഗിക്കുന്നത്. ആക്‌സസ് സ്‌പെക്ട്രം ലേലം ചെയ്യാനും മൈക്രോവേവ് സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്നുമാണ് ടെലികോം മന്ത്രാലയം തീരുമാനിച്ചത്. ഇതാണ് വന്‍ നഷ്ടത്തിലേക്കു രാജ്യത്തെ കൊണ്ടെത്തിച്ചത്.

COMMENTS