പന്തളം: പന്തളത്ത് സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താനെ എറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ണന്‍, അജു എന്ന...
പന്തളം: പന്തളത്ത് സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താനെ എറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ണന്‍, അജു എന്നീ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ചെയ്തു.
ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ബുധനാഴ്ച വൈകുന്നേരം മുതല്‍ പന്തളത്ത് ഏറ്റുമുട്ടുന്നതിനിടെയാണ് കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന് (55) തലയ്ക്ക് ഏറുകൊണ്ടത്. ഗുരുതരമായി മുറിവേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്ലേറുണ്ടായത് സിപിഎം ഓഫീസില്‍നിന്നായിരുന്നുവെന്ന് കര്‍മ സമിതി ആരോപിച്ചത്. അക്രമങ്ങളില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
ഇതേസയമം, സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ ഭാര്യ ആരോപിച്ചു. കര്‍മസമിതി സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. അപ്പോള്‍ പൊലീസ് നോക്കിനിന്നുവെന്ന് കുടുംബാംഗങ്ങളും പറയുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala, Police, Hartal, CPM, BJP
COMMENTS