തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ തുടങ്ങിയ അക്രമങ്ങള്‍ രാത്രി വൈകിയും ശമനമില്ലാതെ തുടരുന്നു. കേരളത്തിന്റെ ...
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ തുടങ്ങിയ അക്രമങ്ങള്‍ രാത്രി വൈകിയും ശമനമില്ലാതെ തുടരുന്നു. കേരളത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും നിന്നു വന്നുകൊണ്ടിരിക്കുന്നത് അക്രമത്തിന്റെ വാര്‍ത്തകളാണ്.
സാധാരണക്കാരും പൊലീസുകാരും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ക്കു പരിക്കുണ്ട്. നാടെമ്പാടും രാത്രിയിലും പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നു. പലേടത്തും ബലം പ്രയോഗിച്ച് കടകമ്പോളങ്ങള്‍ അടപ്പിച്ചു.
ശബരിമല കര്‍മസമിതി കോഴിക്കോട് നഗരത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യുവതികള്‍ക്കു നേരേയും അക്രമം നടന്നു. മാര്‍ച്ചിനു മുന്നിലാത്തി പത്തു യുവതികള്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് അണിനിരന്നു. ഇവരോടു പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് കര്‍മസമിതിക്കാര്‍ ഇവരെ ആക്രമിച്ചത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും അക്രമമുണ്ടായി.
* ഗുരുവായൂരില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കുണ്ട്.
* ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്കു കര്‍മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
* തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആവര്‍ത്തിച്ച അക്രമമുണ്ടായി.
* സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.
* കോട്ടയം നഗരത്തില്‍ പി.കെ.കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇതിനിടയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് എത്തിയത് സംഘര്‍ഷത്തിനിടയാക്കി.
* വൈക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
* കേരളത്തില്‍ വ്യാപക അക്രമമെന്ന വാര്‍ത്തയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിറുത്തിവച്ചു.
Keywords: Sabarimala, Lord Ayyappa, Kerala, Police
COMMENTS