കൊച്ചി: വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു മുന്‍പ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷ ഇളവു കൊടുത്തു വിട്ടയച്ച നടപടി ഹൈക്ക...
കൊച്ചി: വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു മുന്‍പ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷ ഇളവു കൊടുത്തു വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികളെ ഉള്‍പ്പെടെ 2011ലെ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിട്ടയച്ചിരുന്നു. മോചിതരായവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിന് യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവു ശിക്ഷ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.
അന്നു മോചിതരായവരില്‍ 209 തടവുകാരില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയത് നാലു പേര്‍ മാത്രമായിരുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നു 111 പേരെയാണ് വിട്ടയച്ചത്. കണ്ണൂര്‍ 45, ചീമേനി 24, വനിതാ ജയില്‍ ഒന്ന്, പൂജപ്പുര 28 എന്നിങ്ങനെയായിരുന്നു മോചിപ്പിക്കപ്പെട്ട മറ്റു തടവുകാരുടെ എണ്ണം.
36 തടവുകാരെ ഒന്നിച്ച് മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അടുത്തിടെ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളും ഉന്നത സ്വാധീനമുള്ള പ്രതികളുമാണ് മോചിതരായി പോയത്. ഇതു തന്നെയാണ് കേസ് ബലപ്പെടാനും കാരണം.
COMMENTS