ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേതു പോലെ കര്‍ശന സുരക്ഷാപരിശോധനകള്‍ക്കു റെയില്‍വേയും തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ട്രെയിന്‍ പുറപ്പെടു...
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേതു പോലെ കര്‍ശന സുരക്ഷാപരിശോധനകള്‍ക്കു റെയില്‍വേയും തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തണമെന്നതാണ് പ്രധാന ഉപാധി.
ഇതിന്റെ ആദ്യഘട്ടം അലഹബാദിലാണ് നടപ്പാക്കുന്നത്. കുംഭമേളയ്ക്ക് ലക്ഷക്കണക്കിനു പേരെത്തുന്ന അലഹബാദ് സ്‌റ്റേഷനില്‍ യാത്രക്കാര്‍ 20 മിനിറ്റ് മുന്‍പെത്തണമെന്നും കര്‍ശന സുരക്ഷാ പരിശോധനയ്ക്കു വിധേയരാവണമെന്നും റെയില്‍വേ അറിയിച്ചു.
കര്‍ണാടകത്തിലെ ഹൂബഌ റെയില്‍വേ സ്റ്റഷനിലും ഈ പദ്ധതി നടപ്പാക്കിത്തുടങ്ങി. മറ്റ് 202 സ്റ്റേഷനുകളില്‍ കൂടി ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള ബഌ പ്രിന്റ് തയ്യാറായതായി റെയില്‍വേ സംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിനായി അധിക ജീവനക്കാരെ നിയമിക്കില്ല. അത്യാധുനിക സംവിധാനങ്ങളൊരുക്കി, പരമാവധി ജീവനക്കാരെ ചുരുക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. അതുപോലെ തന്നെ തുടക്കത്തില്‍ പത്തിലൊരു യാത്രക്കാരനെയോ മറ്റോ ആയരിക്കും പരിശോധിക്കുക.
പദ്ധതി നടപ്പാക്കുന്ന സ്റ്റേഷനുകളിലെ പ്രവേശന മാര്‍ഗങ്ങള്‍ കഴിയുന്നത്ര ചുരുക്കും. മിക്ക സ്‌റ്റേഷനുകളും പഌറ്റ്‌ഫോമുകളില്‍ നിന്നു പുറത്തേയ്ക്കു പോകാനുള്ള വഴികള്‍ പലേടത്തും തുറന്നു കിടക്കുകയാവും. ഇതെല്ലാം കെട്ടിയടയ്ക്കും. റെയില്‍വേ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
385.06 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിനായി ചെലവിചുക. സര്‍വെയ്‌ലന്‍സ് കാമറ, ബാഗേജ് സ്‌ക്രീനിംഗ്, ബോംബ് കണ്ടെത്തുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ള യൂണിറ്റ് തുടങ്ങിയവയെല്ലാം അടങ്ങിയതായിരിക്കും സുരക്ഷാ സംവിധാനം. സ്ഥിരം കുറ്റവാളികളെ കണ്ടെത്തുന്നതിന് ഫേസ് ഡിറ്റക്ഷന്‍ യൂണിറ്റും സ്ഥാപിക്കുന്നുണ്ട്.
ഇതെല്ലാമാണ് സുരക്ഷാ ക്രമീകരണങ്ങളെങ്കിലും ഇതൊന്നും നടപ്പാക്കിയിട്ടില്ലാത്ത അടുത്ത സ്റ്റേഷനുകളില്‍ നിന്ന് അക്രമികളോ വിധ്വംസക പ്രവര്‍ത്തകരോ ട്രെയിനില്‍ കടന്നുകൂടിയാല്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് റെയില്‍വേയ്ക്ക് ഉത്തരമില്ല.
Keywords: Railways, airports, passengers, departure, trains, security plan, Allahabad, Kumbh Mela, Hoobly , railway station, Karnataka, Railway Protection Force, Director General, Arun Kumar, RPF, personnel, collapsible gates
COMMENTS