അബുദാബി: 1964ന് ശേഷം ആദ്യമായി എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഒരു ജയം. അതും ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്. ക്യാപ്ടന്‍ സുനില്‍ ...
അബുദാബി: 1964ന് ശേഷം ആദ്യമായി എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് ഒരു ജയം. അതും ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്. ക്യാപ്ടന്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു രണ്ടു ഗോളുകള്‍.
ടൂര്‍ണമെന്റിലെ ആദ്യ മത്സരം അങ്ങനെ ഇന്ത്യ അവിസ്മരണീയമാക്കി. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ അനിരുദ്ധ് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാല്‍പെഖുലയും ഒരോ ഗോള്‍ വീതം നേടി. തീരസില്‍ ദംഗ്ഡയാണ് തായ്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഗോളടിച്ചതില്‍ പിന്നെ തായ്‌ലന്‍ഡിനായിരുന്നു കളിയില്‍ നിയന്ത്രണം. ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ അവര്‍ തമ്പടിച്ച് ഗംഭീര നീക്കങ്ങള്‍ നടത്തി. അപൂര്‍വമായിമാത്രം ഇന്ത്യന്‍ മുന്നേറ്റനിരയ്ക്ക് പന്ത് കിട്ടി.
ക്യാപ്റ്റനിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തി. ഇരുപത്തേഴാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ഛേത്രി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പക്ഷേ, മുപ്പത്തിമൂന്നാം മിനിറ്റില്‍ തീരസില്‍ ദംഗ്ഡയിലൂടെ തായ്‌ലന്‍ഡ് ഒപ്പമെത്തി. ഇതോടെ കളി പതിവു വഴിയിലേക്കാണെന്നു തോന്നിപ്പോയി.
എന്നാല്‍, രണ്ടാം പകുതിയില്‍ ഇന്ത്യ വര്‍ദ്ധിതവീര്യത്തോടെ തിരിച്ചെത്തി. 46ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വീണ്ടും എതിരാളികളുടെ വലകുലുക്കി. 68ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയും 80ാം മിനിറ്റില്‍ ജെജെയും തായ്‌ലന്‍ഡിനെ വിറപ്പിച്ചു. ഇതോടെ, തായ്‌ലന്‍ഡ് സമ്പൂര്‍ണ പരാജയം സമ്മതിക്കുകയായിരുന്നു. ഥാപ്പയുടെ ഗോളിനു വഴിയൊരുക്കിയതും ഛേത്രിയാണ്.
അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലെ ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതായി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇയും ബഹ്‌റൈനും ഓരോ ഗോളടിച്ച് പിരിഞ്ഞു.
'ഞങ്ങളെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ട'– എന്ന് ടൂര്‍ണമെന്റിനുമുമ്പ് ഛേത്രി പറഞ്ഞത് ശരിയെന്ന് അദ്ദേഹം തന്നെ തെളിയിക്കുകയായിരുന്നു.
പ്രതിരോധത്തില്‍ മലയാളിയായ അനസ് എടത്തോടികയും സന്ദേശ് ജിങ്കനും പ്രീതം കോട്ടലും വാശിയോടെ നിന്നതും ഇന്ത്യയുടെ ഗോള്‍ വല ഒന്നിലധിതം തവണ കിലുങ്ങാതിരിക്കാന്‍ കാരണമായി.
ആതിഥേയരായ യുഎഇയ്‌ക്കെതിരെ വ്യാഴാഴ്ച ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങും.
Keywords: Sunil Chhetri , India, Asian Cup, Blue Tigers, Championship, Football, Stephen Constantine
COMMENTS