അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ...
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇന്ത്യ ഇതോടെ ഒപ്പമെത്തി.
299 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നാലു പന്തുകള്‍ അവശേഷിക്കേ വിജയം കണ്ടു.
ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറിയും എംഎസ് ധോണിയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്. ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. കൂട്ടുകെട്ട് 47 റണ്‍സ് സ്വന്തമാക്കി.
32 റണ്‍ നേടിയ ധവാന്‍ ആദ്യം പുറത്തായി. രോഹിതിനൊപ്പം കോഹ് ലി 54 റണ്‍സ് അടിച്ചെടുത്തു. 43 റണ്‍സില്‍ രോഹിത് പുറത്തായി. പിന്നീടെത്തിയ അമ്പാട്ടി നായിഡുവും ഇന്ത്യന്‍ നായകനും ചേര്‍ന്ന് 59 റണ്‍സ് നേടി.
24 റണ്‍സ് നേടി നായിഡു മടങ്ങി. പിന്നീടെത്തിയ ധോണി ഇന്ത്യക്കു മികച്ച നിലയാണ് നല്‍കിയത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ് ലി മടങ്ങി. ദിനേശ് കാര്‍ത്തിക്കിനൊപ്പം ധോണി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
54 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 55 റണ്‍സോടെ ധോണി പുറത്താകാതെ നിന്നു. കാര്‍ത്തിക് 14 പന്തില്‍ നിന്നും 25 റണ്‍സ് നേടി.
Summary: India beats Australia in second ODI

COMMENTS