ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നും ആശയക്കുഴപ്പത്തിന്റെ തൂക്കു സര്‍ക്കാരായിര...
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നും ആശയക്കുഴപ്പത്തിന്റെ തൂക്കു സര്‍ക്കാരായിരിക്കും വരികയെന്നും അഭിപ്രായ സര്‍വേ.
ഇപ്പോള്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ ഫലമെന്താവും എന്നാണ് സര്‍വേ. അതിനാല്‍ തന്നെ വരാനിരിക്കുന്ന ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.
ഇന്ത്യാ ടുഡേ കാര്‍വി സര്‍വേയിലാണ് ബിജെപിയെ ഞെട്ടിക്കുന്ന ഫലം. പൊതുവേ ബിജെപി അനുകൂല നിലപാടാണ് ഇന്ത്യ ടുഡേയ്ക്കുള്ളതെന്നതും ശ്രദ്ധേയമാണ്.
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 237 സീറ്റു കിട്ടുമെന്നാണ് സര്‍വേ പ്രവചനം. 2014 ലുമായി താരതമ്യം ചെയ്യുമ്പോള്‍ 86 സീറ്റ് കുറവ്.
കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഇത്തവണ 166 സീറ്റ് നേടുമെന്നാണ് പ്രവചനം. 2014 ല്‍ നിന്ന് 106 സീറ്റ് കൂടുതല്‍.
രണ്ടു സഖ്യങ്ങളിലും വരാത്ത പ്രാദേശിക പാര്‍ട്ടികളും സഖ്യവും 140 സീറ്റു വരെ നേടുമെന്നും സര്‍വേ പറയുന്നു. സര്‍ക്കാര്‍ രൂപീകരണത്തിലും ഈ കക്ഷികളുടെ നിലപാട് നിര്‍ണാകമായിരിക്കുമെന്നും സര്‍വേ പറയുന്നു.
ഇതേസമയം, കേരളത്തില്‍ ഇടതു പക്ഷത്തിന് കേവലം നാലു സീറ്റാണ് സര്‍വേ പറയുന്നത്. യുപിഎയ്ക്കു 16 സീറ്റു വരെ കിട്ടാമെന്നാണ് സര്‍വേ പറയുന്നത്.
Keywords: Parliament, India, Narendra Modi, Rahul Gandhi
COMMENTS