കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശ...
കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. കെ.എസ്.ആര്‍.ടി.സിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ എം.ഡിയുടെ നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റാണ് ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങേണ്ടതെന്നും പരിഹാരമുണ്ടാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
Keywords: Highcourt, K.S.R.T.C, Tomorrow, Government

COMMENTS