ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന കാരണത്താല...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന കാരണത്താല്‍ എഴുത്തുകാരി ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിഷേധിച്ചു.
ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയാണ് ഗീത. ഇതാണ് ഗീത പുരസ്‌കാരം നിരാകരിക്കാനുള്ള പ്രധാന കാരണം. നവീനിനെ ബിജെപി പക്ഷത്തു കൊണ്ടുവരാന്‍ പല തരത്തിലുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മൂന്നാം മുന്നണിയും അദ്ദേഹത്തെ കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ഗീതാ മെഹ്ത പുരസ്‌കാരം വേണ്ടെന്നു പറഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്കിലാണ് ഗീതാ മെഹ്ത ഇപ്പോള്‍ താമസം.
കേന്ദ്രത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നു പ്രവചനങ്ങളുണ്ടായിരിക്കെ, ബോധപൂര്‍വമാണ് കേന്ദ്രം ഗീതാ മെഹ്തയ്ക്കു പുരസ്‌കാരം കൊടുത്തതെന്നാണ് പറയപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍, നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി അണിയറയില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ സഹോദരിയെ വരെ പ്രീണിപ്പിക്കുന്ന നടപടിയെന്നാണ് പറയപ്പെടുന്നത്.
ഒഡീഷാ മുഖ്യമന്ത്രി കൂടിയായ നവീന്‍ ഒരു ഏകാധിപതിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറ്റൊരു പതിപ്പുമാണെന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
Keywords: Padma Awards, Geeta Mehta, Naveen Patnaik, Padmasree
COMMENTS