ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനു പകരം പഴയ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ത...
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനു പകരം പഴയ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
ഇനിയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തന്നെ ഉപയോഗിക്കുമെന്നും ബാലറ്റു പേപ്പറിലേക്ക് മടക്കമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നും ഇതിനെതിരായ പരാതികള്‍ പരിഹരിക്കുന്നതിന് കമ്മീഷന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴി അട്ടിമറി നടത്തിയെന്നാരോപിച്ച് അമേരിക്കന്‍ സൈബര്‍ വിദഗ്ദ്ധന്‍ രംഗത്തെത്തിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
Keywords: EVM, Loksabha election, Sunil Arora, vvpat

COMMENTS