തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടികൂടുന്നതിനു വേണ്ടി സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈ...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടികൂടുന്നതിനു വേണ്ടി സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരേ വകുപ്പു തല അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ചൈത്രയ്‌ക്കെതിരോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതു തന്നെ വന്‍ വിവാദമായിരുന്നു. റെയ്ഡിനു പിന്നാലെ ഡിസിപി ചുമതലകളില്‍ നിന്ന് ചൈത്രയെ ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അനേഷണവും ആരംഭിച്ചിരിക്കുന്നത്.
സ്വന്തം കര്‍ത്തവ്യത്തില്‍ ഉറച്ചുനിന്ന മിടുക്കിയായ ഐപിഎസ് ഓഫീസര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം. ഐജി മനോജ് എബ്രഹാം
അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡിജിപിക്ക് കൈമാറുമെന്നറിയുന്നു.
റെയ്ഡ് അനധികൃതമായി നടത്തിയെന്ന് സിപിഎം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഡിസിപി ചൈത്രയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.
മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നാണ് ആനാവൂര്‍ ആരോപിച്ചത്.
Keywords: Chaithra Theresa John, IPS Officer, CPM, CPI
COMMENTS