ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിന്നുമാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 31 ന് സുപ്രീംകോടതി പരിഗണി...
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിന്നുമാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 31 ന് സുപ്രീംകോടതി പരിഗണിക്കും.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചതിനു ശേഷമേ ഈ ഹര്‍ജി പരിഗണിക്കാവൂ എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടു വിഷയവും തമ്മില്‍ ബന്ധമുള്ളതാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി മോഹന്‍ദാസുമാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകളിലെ പ്രസിഡന്റിനെയും മറ്റ് മംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെയും നിയമസഭയിലെ ഹിന്ദു അംഗങ്ങളുടെയും അധികാരം റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദേവസ്വം ബോര്‍ഡുകളുലെ വരുമാനം സംസ്ഥാന ട്രഷറിയിലേക്ക് വഴിമാറുന്നു എന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നു
കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Keywords: Supreme court, Devaswom board, Government, Sabarimala issue

COMMENTS