ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഇന്നലെ പിന്തു...
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഇന്നലെ പിന്തുണച്ച സിപിഎം ഇന്നു നിലപാട് ഭാഗികമായി മാറ്റി.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഈ തീരുമാനം തിരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഇതുസംബന്ധിച്ചു കേന്ദ്രം കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളില്‍ നിറയെ വൈരുധ്യങ്ങളാണ് . അര്‍ഹതപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലല്ല ബില്‍ എന്നും യെച്ചൂരി പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടു തന്നെ ജാതി വികാരം കൂടി ഇളക്കിവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പാര്‍ലമെന്ററി സംവിധാനത്തെ തന്നെ നോക്കുകുത്തിയാക്കും വിധത്തിലാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങളിലെ യഥാര്‍ഥ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനോട് സി പി എം യോജിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് മുന്‍പ് വിശദ ചര്‍ച്ച വേണമെന്നു പാര്‍ട്ടി പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടു.
സംവരണം നല്കുന്നതിന് എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് ഈ തീരുമാനത്തിന്റെ അന്തസത്ത തന്നെ അട്ടിമറിക്കുമെന്നും പിബി കുറ്റപ്പെടുത്തി.
സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കേരള നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Keywords: CPM, Reservation, Job, Policy, Narendra Modi
COMMENTS