തിരുവനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍...
തിരുവനന്തപുരം: ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കയ്യൂര്‍ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യന്‍, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.
സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാര്‍വത്രികമായി ആകര്‍ഷിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനല്‍, ചില്ല്, ദൈവത്തിന്റെ വികൃതികള്‍ മുതലായ സിനിമകളില്‍ ലെനിന്‍ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്.
പുതിയ ചലച്ചിത്ര സംസ്‌കാരം പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍. എക്കാലവും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ലെനിന്‍ രാജേന്ദ്രന്റെ അകാല വേര്‍പാടില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ലെനിന്‍ രാജേന്ദ്രന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു.
ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ലെനിന്‍ ചലച്ചിത്ര മേഖലക്ക് പുരോഗമന ഭാവം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്.
ലെനിന്റെ നിര്യാണം ചലച്ചിത്ര മേഖലക്ക് മാത്രമല്ല പുരോഗമന പ്രസ്ഥാനത്തിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും അനുശോചിച്ചു.
Summary: chief minister pinarayi Vijayan condoled on Lenin Rajendran's demise. He said, Lenin documented history in his films.

COMMENTS