പത്തനംതിട്ട: ശബരിമല കര്‍മസമിതി പന്തളത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ച...
പത്തനംതിട്ട: ശബരിമല കര്‍മസമിതി പന്തളത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതു ഹൃദയാഘാതം നിമിത്തമെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ തലയ്‌ക്കേറ്റ ക്ഷതം തന്നെയാണു മരണകാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതുനിമിത്തം തലയോട്ടിയില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. തലയുടെ മുന്നിലും മദ്ധ്യത്തും ഏറ്റ മുറിവ് മരണകാരണമായിട്ടുണ്ട്.
ചന്ദ്രന്‍ ഉണ്ണിത്താന്‍ ഹൃദ്രോഗിയാണെന്നതു ശരിതന്നെ. ഒരു വര്‍ഷം മുമ്പ് ഹൃദ്രോഗത്തിന് ചന്ദ്രന്‍ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. പക്ഷേ, മരണകാരണം ഹൃദയാഘാതമല്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭ്യമാകൂ എന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ദീപു അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇപ്പോള്‍ നല്കിയിരിക്കുന്നത് പ്രാഥമിക റിപ്പോര്‍ട്ടാണ്. വിശദറിപ്പോര്‍ട്ട് പിന്നീടു നല്കും.
കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ അടുത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 11മണിക്ക് ഇവിടെ വച്ച് ഹൃദയസ്തംഭനം വന്നാണ് അദ്ദേഹം മരിച്ചതെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ചന്ദ്രന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധ മാര്‍ച്ച് പന്തളം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. പാര്‍ട്ടി ഓഫീസില്‍ നിന്നാണ് കല്ലേറുണ്ടായതെന്നു ബിജെപി ആരോപിക്കുന്നു.
ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍, ചന്ദ്രന്‍ ഉണ്ണിത്താനെ എറിഞ്ഞു വീഴ്ത്തുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഉണ്ണിത്താന്റെ കുടുംബം പറഞ്ഞു.
പന്തളത്ത് ശബരിമല കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താനെ എറിഞ്ഞു കൊന്ന സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍, കല്ലെറിഞ്ഞപ്പോള്‍ പൊലീസ് നോക്കിനിന്നുവെന്നു കുടുംബം
Keywords: Hartal, Sbarimala, Chandran Unnithan, Panthalam, Murder
COMMENTS