ന്യൂഡല്‍ഹി: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസ് കണക്ക് പരീക്ഷയ്ക്ക് രണ്ടു തലത്തിലുള്ള പരീക്ഷകളുണ്ടാവുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു...
സ്റ്റാന്‍ഡേര്‍ഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്ക് മാത്രമേ സീനിയര്‍ സെക്കന്ററി തലത്തില്‍ കണക്ക് പഠനവിയമായി എടുത്ത് പഠിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയാണിത്. അതേസമയം ഇന്റേണല്‍ അസസ്‌മെന്റ് രണ്ടുതലത്തിലും ഒരുപോലെയായിരിക്കും.
എന്നാല്‍ കണക്ക് പഠനവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടിയാണ് എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബേസിക് തല പരീക്ഷ നടത്തുന്നത്.
രണ്ടിന്റെയും സിലബസ് ഒന്നുതന്നെയായിരിക്കും. കുട്ടികളിലെ സംഘര്‍ഷം കുറയ്ക്കുകയാണ് സി.ബി.എസ്.ഇ ഇതുകൊണ്ടുദ്ദേശിക്കുന്നത്.
Keywords:10 th exam, CBSE, Maths,
COMMENTS