ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. പ്രധാനമന്ത്രിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഏറെ കാലമായി ആര്‍.എസ്.എസ്, എന്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സാമ്പത്തിക സംവരണം ആവശ്യപ്പെട്ടിരുന്നതാണ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇത്രവേഗം സംവരണ ബില്ല് പാസാക്കിയെടുത്തതെന്ന് ആരോപണമുണ്ട്.
Keywords: Central government, Reservation bill, Supreme court, R.S.S, N.S.S

COMMENTS