തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ഉണ്ണി. ബാലഭാസ്‌കര്‍ നടത്തിയ സാമ്പത്തിക ഇടപ...
തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ഉണ്ണി.
ബാലഭാസ്‌കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നു പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍.
തന്റെ മകന് എട്ടു ലക്ഷം രൂപയുടെ ഇടപാടു മാത്രമല്ല ഉള്ളതെന്നു മകന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസക്‌റുടെ ഡ്രൈവറായിരുന്ന അര്‍ജുന്‍ ഒന്നിലധികം കേസുകളിലെ പ്രതിയാണ്. അപകടം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് തന്നെ സംശയിക്കുന്നു.
കേസിലെ അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കാമെന്ന് ഡിജിപി പറഞ്ഞിരുന്നു. ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
പാലക്കാട്ടുകാരനായ ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ ഇടപാടിലും ദുരൂഹതയില്ലെന്ന നിലപാടിലാണ് പൊലീസ്.
Keywords: Balabhaskar, Violinist, Music, Accident


COMMENTS