ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ജസ്റ്റിസുമാരായ എന്‍.വി ...
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.
ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത്, എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കേസില്‍ എന്നു വാദം കേള്‍ക്കുമെന്നു വ്യാഴാഴ്ച പ്രഖ്യാപിക്കും. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി നിര്‍മോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അയോധ്യ കേസില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പട്ടവ മാത്രമേ പരിഗണിക്കൂ എന്നു കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
COMMENTS