സിഡ്‌നി: ചൈനാമാന്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഓസ്‌ട്രേലിയയെ ഫോളോ ഓണിലേക്കു തള്ളിയിട്ട് ഇന്ത്യ ചരിത്രം കുറിക്കാനൊര...
സിഡ്‌നി: ചൈനാമാന്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഓസ്‌ട്രേലിയയെ ഫോളോ ഓണിലേക്കു തള്ളിയിട്ട് ഇന്ത്യ ചരിത്രം കുറിക്കാനൊരുങ്ങുന്നു. അത്ഭുതമൊന്നും സംഭവിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ, ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ പോവുകയാണ്.
കുല്‍ദീപ് യാദവിന്റെ ബോളിംഗ് മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് ഓസ്‌ട്രേലിയയെ പുറത്താക്കി. അവരെ ഫോളോ ഓണിനു ക്ഷണിക്കുകയായിരുന്നു ക്യാപ്ടന്‍ വിരാട് കോലി. 1988 നു ശേഷം സ്വന്തം നാട്ടില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഫോളോ ഓണ്‍ വഴങ്ങുന്നത്. കഴിഞ്ഞ കളിയിലും ഓസ്‌ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരമുണ്ടായിട്ടും അതിനു മുതിരാതെ ഇന്ത്യ ബാറ്റ് ചെയ്തു വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ നിരയില്‍ മാര്‍ക്കസ് ഹാരിസ് (79) മാത്രമാണ് പൊരുതിയത്. ലബുഷ്ചാഗ്‌നെ (38), ഹാന്‍ഡ്‌സ്‌കോമ്പ് (37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 29 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.
ഉസ്മാന്‍ ഖവാജയും (27 റണ്‍സ്) ഹാരിസും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 72 റണ്‍സും രണ്ടാം വിക്കറ്റില്‍ ഹാരിസും ലബുഷ്ചാഗ്‌നെയും ചേര്‍ന്ന് 56 റണ്‍സും നേടി. ഇതു മാത്രമാണ് എടുത്തു പറയത്തക്ക കൂട്ടുകെട്ട്.
പിന്നീട് വിക്കുറ്റുകള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. 30 വര്‍ഷത്തിനിടെ, ഓസ്‌ട്രേലിയന്‍ ടീം ഇത്രയും വലിയ പതനത്തിലേക്ക് പോകുന്നത് ആദ്യമായാണ്.
ഫോളോ ഓണ്‍ തുടങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് എടുത്തിട്ടുണ്ട്. 622 റണ്‍സിന്റെ ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ ഇപ്പോള്‍ 316 റണ്‍സ് പിന്നിലാണ്.
ഒരു ദിവസം മുന്നിലുള്ളതിനാല്‍ ഇന്ത്യയ്ക്കു ജയസാദ്ധ്യതയുണ്ട്. പക്ഷേ, മഴ ഇടയ്ക്കിടെ കളിക്കുന്നതുകൊണ്ട് ഇന്നിംഗ്‌സ് ജയമെന്ന ഇന്ത്യന്‍ സ്വപ്‌നം സാദ്ധ്യമാകുമോ എന്നറിയില്ല. ഈ മത്സരം സമനിലയില്‍ അവസാനിച്ചാലും ഇന്ത്യയ്ക്കു പരമ്പര 2-1ന് സ്വന്തമാവും. മഹാരഥന്മാര്‍ പലരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം അങ്ങനെ വിരാട് കോലിയും കൂട്ടരും സാദ്ധ്യമാക്കുകയാണ്.
Keywords: Indian cricketer, Virat Kohli, consecutive centuries, Test Win, ODI cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory
COMMENTS