അഭിനന്ദ് ന്യൂഡല്‍ഹി: കോടതി വിധിയുടെ പിന്‍ബലത്തില്‍ സിബിഐ ഡയറക്ടറായി തിരികെ എത്തുന്ന അലോക് വര്‍മ ഈ മാസം 31ന് റിട്ടയര്‍ ചെയ്യുമെന്നതാണ് ...
അഭിനന്ദ്
സര്‍വീസ് കഴിഞ്ഞു പുറത്തുവരുന്ന വര്‍മയെ സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോഴേ കൈയും നീട്ടി രംഗത്തുണ്ട്. അദ്ദേഹത്തിനു പക്ഷേ, നിയമപരമായി എളുപ്പം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാവില്ല. എന്നാല്‍, സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ വര്‍മയുടെ കൈയില്‍ വജ്രായുധങ്ങള്‍ പലതുമുണ്ട്. ഇതു നരേന്ദ്രമോഡി ഉള്‍പ്പെടെ പലരുടെയും ഉറക്കം കെടുത്താന്‍ പോന്നതാണ്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ബി.ജെ.പിയിലെ മോഡി വിരുദ്ധ ക്യാമ്പിനെ നയിക്കുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഏജന്‍സിയുടെ ആസ്ഥാനത്ത് എത്തി വര്‍മയെ കണ്ടിരുന്നു.
ഈ കൂടിക്കാഴ്ച നടക്കുന്ന നിമിഷം തന്നെ സിബിഐ ഓഫീസില്‍ നിന്നും ഇന്റലിജന്‍സില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു വിവിരം പോയിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റഫാല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടായിരുന്നു കൂടിക്കാഴ്ചയില്‍ വര്‍മയുമായി മൂവരും ചര്‍ച്ച ചെയ്തത്. അഴിമതി സംബന്ധിച്ച സുപ്രധാന രേഖകളും അവര്‍ വര്‍മയ്ക്കു കൈമാറി.
ഇതോടെയാണ് നേരത്തേ തന്നെ പല കാര്യങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന അലോക് വര്‍മയെ പ്രധാനമന്ത്രിയുടെ ഓഫീസ് ഭയപ്പെടാന്‍ തുടങ്ങിയത്. കിട്ടിയ രേഖകള്‍ വച്ച് വര്‍മ അന്വേഷണം തുടങ്ങിയാല്‍ പലരും അഴിയെണ്ണേണ്ടിവരും. ലോക്‌സഭാ തിരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കെ, മോഡിക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.
പിന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനു മറ്റു വഴികളില്ലെന്നായി. ഏതു തരത്തിലും വര്‍മയെ പെട്ടെന്നു പുറത്താക്കുക മാത്രമായിരുന്നു വഴി. അതിനായി, പ്രധാന ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദ്ധരുമായും പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി.
റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ അലോക് വര്‍മ ഉന്നയിച്ച കാര്യങ്ങളും അദ്ദേഹത്തിനുള്ള പ്രത്യേക താത്പര്യം ശരിവയ്ക്കുന്നതായിരുന്നു.
അപ്പോള്‍ പിന്നെ വര്‍മ കസേരയില്‍ നിന്നു പുറത്താവുക മാത്രമായിരുന്നു കേന്ദ്രത്തിനു സാദ്ധ്യമായ വഴി. അതിനാകട്ടെ സമയവും തീരെയില്ല. അങ്ങനെയായിരുന്നു പാതിരാ നാടകത്തിലൂടെ സിബി ഐ ഡയറക്ടറെ തെറിപ്പിച്ചത്.
ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്ന വര്‍മ അത്ര ശക്തനല്ലെന്നതു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. അദ്ദേഹത്തിന് നയപരമായ തീരുമാനമെടുക്കാനോ, ഫയലില്‍ ഒപ്പു വയ്ക്കാനോ തത്കാലം അധികാരമില്ല.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസും അടങ്ങിയ സമിതിയായിരിക്കും വര്‍മയ്ക്ക് എന്തൊക്കെ അധികാരം തിരിച്ചുകൊടുക്കണമെന്നു തീരുമാനിക്കുന്നത്. ഇതിലും പ്രധാനം ഈ മാസം 31 വരെ മാത്രമേ അദ്ദേഹത്തിനു കസേരയില്‍ തുടരാനാവൂ എന്നതാണ്. റിട്ടയര്‍മെന്റുവരെ കാര്യങ്ങള്‍ എങ്ങനെയും നീട്ടിക്കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കും. അതുകൊണ്ടു തന്നെ കൈയും കാലും കെട്ടിയ നിലയിലാണ് വര്‍മ ഡയറക്ടര്‍ കസേരയില്‍ തിരിച്ചെത്തിയിരിക്കുന്നത്.
പാതിരാത്രിയില്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി വര്‍മയെ കസേരയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. നയപരമായ തീരുമാനങ്ങള്‍ അലോക് വര്‍മ കൈക്കൊള്ളരുതെന്നു കോടതി പറഞ്ഞത് അദ്ദേഹത്തിന്റെ കൈ കെട്ടിയതിനു തുല്യമാവുകയും ചെയ്തു.
സിബിഐ ഡയറക്ടറായിരുന്ന വര്‍മയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇതു പക്ഷേ, കോടതി അംഗീകരിച്ചില്ല.
ഇതിനിടയിലാണ് വര്‍മയെ പാട്ടിലാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വര്‍മ അല്പമൊന്നു ചാഞ്ഞാല്‍ അവര്‍ക്കു കിട്ടാന്‍ പോകുന്നത് നിരവധി കേസുകളുടെ പിന്നാമ്പുറ രഹസ്യമാണ്. ഇതു സര്‍ക്കാരിനെതിരേ വലിയ ആയുധമാക്കാനും കഴിയും.
Keywords: CBI chief , Prime Minister, Narendra Modi, Chief justice of India, Leader of opposition, Lok Sabha, Mallikarjun Kharge, Alok Verma, Supreme Court, Senior Supreme Court judge, Justice AK Sikri , Justice Ranjan Gogoi, Rakesh Asthana
ന്യൂഡല്‍ഹി: കോടതി വിധിയുടെ പിന്‍ബലത്തില്‍ സിബിഐ ഡയറക്ടറായി തിരികെ എത്തുന്ന അലോക് വര്‍മ ഈ മാസം 31ന് റിട്ടയര്‍ ചെയ്യുമെന്നതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്.
സര്‍വീസ് കഴിഞ്ഞു പുറത്തുവരുന്ന വര്‍മയെ സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോഴേ കൈയും നീട്ടി രംഗത്തുണ്ട്. അദ്ദേഹത്തിനു പക്ഷേ, നിയമപരമായി എളുപ്പം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാവില്ല. എന്നാല്‍, സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ വര്‍മയുടെ കൈയില്‍ വജ്രായുധങ്ങള്‍ പലതുമുണ്ട്. ഇതു നരേന്ദ്രമോഡി ഉള്‍പ്പെടെ പലരുടെയും ഉറക്കം കെടുത്താന്‍ പോന്നതാണ്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ബി.ജെ.പിയിലെ മോഡി വിരുദ്ധ ക്യാമ്പിനെ നയിക്കുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഏജന്‍സിയുടെ ആസ്ഥാനത്ത് എത്തി വര്‍മയെ കണ്ടിരുന്നു.
ഈ കൂടിക്കാഴ്ച നടക്കുന്ന നിമിഷം തന്നെ സിബിഐ ഓഫീസില്‍ നിന്നും ഇന്റലിജന്‍സില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു വിവിരം പോയിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റഫാല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടായിരുന്നു കൂടിക്കാഴ്ചയില്‍ വര്‍മയുമായി മൂവരും ചര്‍ച്ച ചെയ്തത്. അഴിമതി സംബന്ധിച്ച സുപ്രധാന രേഖകളും അവര്‍ വര്‍മയ്ക്കു കൈമാറി.
ഇതോടെയാണ് നേരത്തേ തന്നെ പല കാര്യങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന അലോക് വര്‍മയെ പ്രധാനമന്ത്രിയുടെ ഓഫീസ് ഭയപ്പെടാന്‍ തുടങ്ങിയത്. കിട്ടിയ രേഖകള്‍ വച്ച് വര്‍മ അന്വേഷണം തുടങ്ങിയാല്‍ പലരും അഴിയെണ്ണേണ്ടിവരും. ലോക്‌സഭാ തിരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കെ, മോഡിക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.
വര്‍മയ്ക്കു റഫാല്‍ ഇടപാടില്‍ പ്രത്യേക താത്പര്യമുണ്ടെന്നതിനു തെളിവാണ്, അദ്ദേഹം നേതാക്കളെ നേരിട്ടു കണ്ടത്. സാധാരണഗതിയില്‍ ഇത്തരം കൂടിക്കാഴ്ചയ്ക്ക് ആ കേസ് കൈകാര്യം ചെയ്യുന്നവരെ കാണാന്‍ ഏല്പിക്കുകയാണ് പതിവ്. ഡയറക്ടര്‍ കാണാറില്ല. മാത്രമല്ല, അതിനു വളരെ നേരത്തേ, നടപ്പു രീതിയില്‍ അനുമതി വാങ്ങുകയും വേണമായിരുന്നു. ഇതൊന്നുമില്ലാതെ വര്‍മ കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊടുത്തതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അപകടം മണത്തു.
രാകേഷ് അസ്താന
പിന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനു മറ്റു വഴികളില്ലെന്നായി. ഏതു തരത്തിലും വര്‍മയെ പെട്ടെന്നു പുറത്താക്കുക മാത്രമായിരുന്നു വഴി. അതിനായി, പ്രധാന ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദ്ധരുമായും പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി.
റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ അലോക് വര്‍മ ഉന്നയിച്ച കാര്യങ്ങളും അദ്ദേഹത്തിനുള്ള പ്രത്യേക താത്പര്യം ശരിവയ്ക്കുന്നതായിരുന്നു.
ഇതേസമയം തന്നെ, മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് അലോക് വര്‍മ്മ നടത്തിയ നീക്കങ്ങളും കേന്ദ്രത്തെ അമ്പരപ്പിച്ചിരുന്നു. ജഡ്ജിമാര്‍ ഉള്‍പ്പെട്ട കോഴ വിവാദമാണ് അത്. ആ കേസില്‍ സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രം അലോക് വര്‍മ്മയുടെ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. പഠിച്ച ശേഷം അദ്ദേഹം ഒപ്പുവയ്ക്കാനിരിക്കുകയായിരുന്നു. അദ്ദേഹം ഒപ്പിട്ടിരുന്നുവെങ്കില്‍ പലരും കുടുങ്ങുമായിരുന്നു. വമ്പന്മാര്‍ പലരുടെയും പേരുകള്‍ കുറ്റപത്രത്തിലുണ്ടായിരുന്നു.

COMMENTS