കൊല്‍ക്കത്ത: ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്...
കൊല്‍ക്കത്ത: ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലെ മള്‍ട്ടി പ്ലസ് തിയേറ്ററിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിടുകയായിരുന്നു.
അവര്‍ സിനിമ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും തിയേറ്റര്‍ വിട്ടുപോകണമെന്ന് പറയുകയും പ്രദര്‍ശനം തടസപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും പ്രദര്‍ശനം നടത്തിക്കുകയുമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി അനുപം ഖേറിനെ നായകനാക്കി ഒരുക്കിയ ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ചിത്രം മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവരെ അപമാനിക്കുന്ന തരത്തിലാണ് എടുത്തിരിക്കുന്നതെന്നും ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
Keywords: Accidental prime minister, Congress, Manmohan singh, Film

COMMENTS