തിരുവനന്തപുരം: വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്നു പരസ്യമായി പറഞ്ഞുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ സിപിഎം നേതൃത്വത്തിന...
തിരുവനന്തപുരം: വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണിയെന്നു പരസ്യമായി പറഞ്ഞുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ സിപിഎം നേതൃത്വത്തിനെതിരേ രംഗത്തുവന്നു.
ഇതോടെ, സിപിഎം പ്രതീക്ഷയോടെ നടത്തിയ മുന്നണി വിപുലീകരണം വിവാദത്തിലേക്കു വഴുതിവീഴുകയാണ്.
സവര്‍ണ മേധാവിത്വവും . സ്ത്രീവിരുദ്ധതയുമുള്ളവര്‍ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണെന്ന് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെയും ഐഎന്‍എലിനെയും പരോക്ഷമായി കുത്തി വിഎസ് പറഞ്ഞു.
കുടുംബത്തില്‍ പിറന്നവരാരും ശബരിമലക്കു പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിക്കുന്നത് മുന്നണിക്ക് ബാധ്യതയാകുമെന്നും വിഎസ് ഓര്‍മിപ്പിച്ചു.
കേരള കോണ്‍ഗ്രസ്ബി. ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുന്നണി വിപുലീകരണം. വിഎസിന്റെ വാക്കുകളോട് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
ഇതേസമയം, എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
ഇക്കാര്യം കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തതാണ്. വി.എസ് ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയൊന്നും കൊടുത്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
Keywords: VS Achuthanandan, CPM, LDF, Communist, Pinarayi Vijayan, R Balakrishna Pillai
COMMENTS