തിരുവനന്തപുരം: ജനുവരി ഒന്നിന് കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതിലില്‍ അണി ചേരാന്‍ വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക...
തിരുവനന്തപുരം: ജനുവരി ഒന്നിന് കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതിലില്‍ അണി ചേരാന്‍ വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നു ഹര്‍ജിക്കാരനോടു ഹൈക്കോടതിയുടെ ചോദ്യം.
വനിതാ മതില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് സംഘടിപ്പിക്കുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് മലയാള വേദി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആരെയും നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല. എല്ലാ വകുപ്പുകളോടും അഭ്യര്‍ത്ഥന നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരം പരിപാടികള്‍ പല സര്‍ക്കാരുകളും നടത്തുന്നുണ്ട്. അതില്‍ എന്താണ് തെറ്റെന്നും കോടതി ഹര്‍ജിക്കാരനോടു ചോദിച്ചു.
ഭരണഘടനയുള്ള രാജ്യത്ത് പരിപാടിയില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും പൗരന് അവകാശമുണ്ട്. പങ്കെടുക്കണമെന്ന് ആരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ജീവനക്കാരെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോ എന്നും പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ആരെയും പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്കി. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും വനിതാ മതിലിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളഴ്ച പരിഗണിച്ചേക്കും.
COMMENTS