തിരുവനന്തപുരം: അയ്യപ്പജ്യോതിക്കും വനിതാമതിലിനുമെതിരെയുള്ള പ്രതിഷേധസൂചകമായി യു.ഡി.എഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കുന്നു. കേരളമൊട്ടാകെ...
തിരുവനന്തപുരം: അയ്യപ്പജ്യോതിക്കും വനിതാമതിലിനുമെതിരെയുള്ള പ്രതിഷേധസൂചകമായി യു.ഡി.എഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കുന്നു.
കേരളമൊട്ടാകെ ഇന്നു വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വനിതാ സംഗമം ഉദ്ഘാടനം ചെയ്യും.
ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനത്തിന്റെ പേരില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നടപടികള്‍ക്കെതിരെയാണ് വനിതാ സംഗമം നടത്തുന്നതെന്ന് വനിതാ ഏകോപനസമിതി ചെയര്‍മാന്‍ ലതികാ സുഭാഷ് വ്യക്തമാക്കി.
ജനുവരി ഒന്നിന് സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. ഇതിന്റെ പേരില്‍ നിര്‍ബന്ധിത പിരിവും ഭീഷണിയും വ്യാപകമായി നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്.
Keywords: U.D.F, C.P.M. B.J.P, Ladies unit

COMMENTS