പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു മല കയറാതെ മടങ്ങി. പൊലീസ് ശക്...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു മല കയറാതെ മടങ്ങി.
പൊലീസ് ശക്തമായ കാവലില്‍ ഇവരെ മലകയറ്റാന്‍ ശ്രമിച്ചെങ്കിലും മരക്കൂട്ടത്തുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കേണ്ടിവന്നു. ബിന്ദു കൊയിലാണ്ടി സ്വദേശിയും കനകദുര്‍ഗ മലപ്പുറം സ്വദേശിയുമാണ്.
വെളുപ്പിനാണ് യുവതികള്‍ മലയിലെത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ത്രീകളെ അനുനയിപ്പിച്ച് തിരിച്ചിറക്കുകയായിരുന്നു.
സന്നിധാനത്തേക്കു പോയാല്‍ എന്തും സംഭവിക്കാമെന്നു പൊലീസ് ഇവര്‍ക്കു മുന്നറിയിപ്പു കൊടുത്തു. കൂട്ടത്തില്‍ ബിന്ദു എന്ന യുവതി മടങ്ങാന്‍ തയ്യാറായില്ല. എത്ര വൈകിയാലും അയ്യപ്പനെ കണ്ട ശേഷമേ തിരിച്ചു പോകൂ എന്ന് ഇവര്‍ ശഠിത്തു.
പിന്നീട് പൊലീസ് ബലം പ്രയോഗിച്ചാണ് ബിന്ദുവിനെ തിരിച്ചയച്ചത്. തിരിച്ചു പോകേണ്ടിവന്നതില്‍ യുവതികളും പ്രതിഷേധിച്ചു വഴിയില്‍ കുത്തിയിരിക്കുകയും ചെയ്തു. ഇതിനിടെ കനകദുര്‍ഗയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് ആംബുലന്‍സ് കൊണ്ടുവന്ന് അതിലാണ് പിന്നീട് ഇരുവരെയും പമ്പയിലെത്തിച്ചത്.
ഇതിനിടെ പലേടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തിരികെയെത്താന്‍ സഹായം നല്കാമെന്നു പൊലീസ് ഉറപ്പുതന്നതിനാലാണ് തിരികെ പോകുന്നതെന്ന് യുവതികള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Keywords: Lord Ayyappa, Sabarimala, Pampa, Protest, Women, Police
COMMENTS