തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാക്കിത്തിനെതിരേ എല്‍ഡിഎഫ് ഇന്നു (...
തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാക്കിത്തിനെതിരേ എല്‍ഡിഎഫ് ഇന്നു (തിങ്കളാഴ്ച) ജില്ലയില്‍ കരിദിനമാചരിക്കും.
കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്ലായിടത്തും കറുത്ത ബോര്‍ഡുകളും കൊടികളുമുയര്‍ത്തും.
ചാക്കയില്‍ നടക്കുന്ന പ്രതിഷേധ പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രവര്‍ത്തകര്‍ എത്തണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.
1935ല്‍ ആരംഭിച്ച വിമാനത്താവളത്തിന് വി പി സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യാന്തര വിമാനത്താവള പദവി ലഭിച്ചത്.
635 ഏക്കര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 18 ഏക്കര്‍ ഭൂമികൂടി ഏറ്റെടുത്തു നല്കുന്നുണ്ട്. ഈ ഭൂമിയില്‍ കണ്ണുവച്ച് സ്വകാര്യ കോര്‍പറേറ്റുകള്‍ ഇവിടെ കണ്ണുവയ്ക്കുകയാണെന്നും ഇതിനു കേന്ദ്രം കൂട്ടുനില്‍ക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
Keywords: Trivandrum International Airport, Kerala, Airport, LDF
COMMENTS