കൊച്ചി പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രണ്ടു കോടതിക...
കൊച്ചി പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രണ്ടു കോടതികളുടെ പ്രഹരം ഒരേസമയം.പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടിയപ്പോള്‍ ഹൈക്കോടതി അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചകൊണ്ട്, ജാമ്യാപേക്ഷ വിധിപറയാന്‍ വെള്ളിയാഴ്ചയിലേക്കു മാറ്റി.
ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയില്‍ 52 കാരിയെ തടയാന്‍ ശ്രമിച്ച കേസില്‍ 13ന്നാം പ്രതിയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നു ചോദിച്ച ഹൈക്കോടതി, ശബരിമലയിലും നിലക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു.
ഉത്തരവാദപ്പെട്ട പദവിയിലുള്ളയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഭക്തിയുടെ പേരില്‍ കലാപത്തിനു ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും ഭക്തര്‍ കാട്ടുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ല. സുരേന്ദ്രന്റെ പേരില്‍ എട്ടു വാറന്റുകള്‍ നിലവിലുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതിനു പക്ഷേ, കോടതിയുടെ മറു ചോദ്യമാണ് വന്നത്.
മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേ, എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റും എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്ത്രീയെ തടഞ്ഞ പദ്ധതി ആസൂത്രണം ചെയ്തതു സുരേന്ദ്രനാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.
തുടര്‍ന്നാണ്, ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.
തന്നെ ആജീവനാന്തകാലം ജയിലിലിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചായ വാങ്ങിത്തന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതു പോലും ഇതിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Sabarimala, Surendran, BJP, High Court, Kerala, Advocate
COMMENTS