ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഓപ്പണർമാരായ മുരളി വിജയ്, കെ എൽ രാഹുൽ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ രണ്ടു ടെസ്റ...
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഓപ്പണർമാരായ മുരളി വിജയ്, കെ എൽ രാഹുൽ എന്നിവരെ ഒഴിവാക്കി.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ദയനീയ പരാജയമായതിനാലാണ് ഇരുവരെയും ഒഴിവാക്കിയത്.
മായങ്ക് അഗർവാളും ഹനുമ വിഹാരിയുമായിരിക്കും മൂന്നാം ടെസ്റ്റിൽ ഓപ്പൺ ചെയ്യുക.
പരിക്കിൽ നിന്നു മോചിതനാവാത്തതിനാൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും ഒഴിവാക്കി. പകരം രവീന്ദ്ര ജഡേജ ടീമിൽ ഇടം നേടി.
രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കേണ്ടി വന്ന രോഹിത് ശർമയും തിരിച്ചെത്തി.
അജിൻക്യ രഹാനെയാണ് വൈസ് ക്യാപ്ടൻ. ബി സി സി ഐ ട്വിറ്ററിലൂടെയാണ് ടീമിനെ പ്രഖ്യാപിച്ചത്.
COMMENTS