ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ര...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും ചത്തീസ്ഗഡിലും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി ഉത്തരവിറക്കി. രാജസ്ഥാനില്‍ പത്തു ദിവസത്തിനകം ഉത്തരവിറക്കും.
ഇതുവഴി കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നത്. 2019 ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഇതുതന്നെ ആയുധമാക്കും.
യുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനങ്ങളും മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും.
ഇതുവഴി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെയും യുവാക്കളുടെയും പിന്തുണ ഉറപ്പാക്കിയുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Keywords: Rahul Gandhi, Loksabha election, Central government, Congress

COMMENTS