കൊച്ചി : പിറവത്തെ കട്ടച്ചിറ പള്ളി കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എ...
കൊച്ചി : പിറവത്തെ കട്ടച്ചിറ പള്ളി കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവര്‍ പിന്മാറി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പാത്രിയാര്‍ക്കിസ് വിഭാഗത്തിനു വേണ്ടി ഹാജരായിട്ടുള്ളതിനാല്‍ വാദം കേള്‍ക്കുന്നതില്‍നിന്നു മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ആറു മാസമായി ഈ കേസ് കേള്‍ക്കുന്നത് ഈ രണ്ട് ന്യായാധിപന്മാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്. അന്ന് കോടതി തന്നെ അങ്ങോട്ടു ചോദിച്ചിട്ടും കക്ഷികളിലാരും തന്നെ എതിര്‍പ്പു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ തടസ്സവാദം ഉയര്‍ന്നതിനാല്‍ താനും മാറുകയാണെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അറിയിക്കുകയായിരുന്നു.
ഇതോടെ, ഈ കേസ് കേള്‍ക്കുന്നതിന് പുതിയ ഡിവിഷന്‍ ബെഞ്ച് രൂപീകരിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്.
Keywords: Piravom Church, Kattachira church, High Court
 

 
							     
							     
							     
							    
 
 
 
 
 
COMMENTS