കോട്ടയം: മംഗളം ദിനപത്രത്തിലെ മുന്‍ ഫോട്ടോഗ്രഫറും നോവലിസ്റ്റുമായ എസ്. ഹരിശങ്കര്‍(48) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപ...
കോട്ടയം: മംഗളം ദിനപത്രത്തിലെ മുന്‍ ഫോട്ടോഗ്രഫറും നോവലിസ്റ്റുമായ എസ്. ഹരിശങ്കര്‍(48) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
കോട്ടയം പ്രസ്‌ക്ലബില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് കോട്ടയം പനച്ചിക്കാട്ടെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ നടത്തും.
മംഗളം, മനോരമ ആഴ്ചപ്പതിപ്പുകളില്‍ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുടെയും പത്മിനി അമ്മയുടെയും മകനാണ്. മകള്‍: തമന്ന. സഹോദരങ്ങള്‍: ഋഷി ശങ്കര്‍, അമ്മു.
ഫോട്ടോഗ്രാഫിയില്‍ തനതായ ശൈലിയുണ്ടാക്കിയെടുത്ത ഹരിശങ്കര്‍, സമാനതകളില്ലാത്ത നിരവധി ചിത്രങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.
Keywords: Photographer, S.Harisankar, Novelist, Mangalam, Manorama

COMMENTS