പെര്‍ത്ത്: രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആര്‍ക്കു വേണമെങ്കിലും ജയിക്കാവുന്ന സ്ഥിതിയാണ്. ...
പെര്‍ത്ത്: രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആര്‍ക്കു വേണമെങ്കിലും ജയിക്കാവുന്ന സ്ഥിതിയാണ്.
മൂന്നാം ദിനം പിരിയുമ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റിന് 132 എന്ന നിലയിലാണ്. 41 റണ്‍സുമായി ഉസ്മാന് ഖവാജയും എട്ട് റണ്‍സുമായി ക്യാപ്ടന് പെയ്നുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്സില്‍ ആതിഥേയര്‍ക്ക് 43 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. നാളെ ഇന്ത്യന്‍ ബോളര്‍മാരുടെ കരുത്തിനനുസരിച്ചിരിക്കും ജയാപജയങ്ങള്‍.
ഓപ്പണര്‍മാരായ ഹാരിസും ആരോണ്‍ ഫിഞ്ചും 59 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. പിന്നീട് പരിക്കു നിമിത്തം ഫിഞ്ച് മടങ്ങി. സ്കാനിംഗില്‍ അദ്ദേഹത്തിനു കുഴപ്പമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നാളെ ഫിഞ്ച് വീണ്ടും ഇറങ്ങിയേക്കും.
ഫിഞ്ച് 25 റണ്‍സെടുത്തു. ഹാരിസ് 20 റണ്‍സ് നേടി. ഖവാജ ഒരു വശത്ത് നങ്കൂരമിട്ടു. വെല്ലുവിളി ഉയര്‍ത്തും മുന്‍പ് ഷോണ്‍ മാര്‍ഷിനെ (5) മുഹമ്മദ് ഷമി മടക്കി.
തുടര്‍ന്നെത്തിയ ഹാന്ഡ്സ്കോന്പിനും ഹെഡിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ഷമി രണ്ട് വീക്കറ്റും ഇഷാന്ത് ശര്‍മയും ബുംറയും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യ 283 റണ്‍സിന് ഒന്നാം ഇന്നിംഗിസില്‍ പുറത്തായി. നായകന് വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രത്യേകത. കോലി 257 പന്തില്‍ നിന്ന് 123 റണ്‍സ് നേടി. കോലിയുടെ ഔട്ടും സംശയകരമായിരുന്നു.
മൂന്നാം ദിനം 172 റണ്‍സിന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്കു 111 റണ്‍സ് മാത്രമാണ് ഇന്ന് കൂട്ടിച്ചേര്‍ക്കാനായത്. അതിനകം എല്ലാവരും പുറത്തായി.
കോലിയെ കൂടാതെ ഹനുമ വിഹാരി മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വട്ടം ചുറ്റിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്സല്‍വുഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കമ്മിന്‍സ് ഒരു വിക്കറ്റ് കിട്ടി.
Keywords: Virat Kohli, Australian, Test series, Indian team, skipper, Tim Paine, Test, Silly Point

COMMENTS