ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രണ്ടാഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു...
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രണ്ടാഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
കോണ്‍ഗ്രസിന്റെ മുഖപ്പത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ 56 വര്‍ഷം നീണ്ടുനിന്ന പാട്ട കരാര്‍ ഒക്ടോബര്‍ 30 ന് അവസാനിച്ചിരുന്നു.
ഇതോടെ കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഈ കേസില്‍ അഴിമതി ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്.
Keywords: National Herald case, Highcourt, Order, Congress, B.J.P
COMMENTS