സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി, കണ്ടക്ടര്‍ തസ്തികയിലേക്ക് അ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി, കണ്ടക്ടര്‍ തസ്തികയിലേക്ക് അ ൈഡ്വസ് മെമ്മോ കിട്ടിയവരോട് വ്യാഴാഴ്ച കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
അ ൈഡ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം ഉടന്‍ നല്കുമെന്ന് കെ.സ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് പാലിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഉത്തരവു പാലിച്ചില്ലെങ്കില്‍ ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്നു മാറ്റുന്നതുള്‍പ്പെടെ നടപടി ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 4051 ഉദ്യോഗാര്‍ത്ഥികളെ നാലു ബാച്ചുകളാക്കി നിയമന നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയമനം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിനിര്‍ദ്ദേശം.
പി.എസ്.സിയില്‍ നിന്ന് ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരശോധിച്ച ശേഷമായിരിക്കും നിയമന ഉത്തരവ് നല്കുക.
താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സി ലിസ്റ്റിലുള്ളവരെ അടിയന്തരമായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പരിശീലനമില്ലാതെ നിയമിക്കാനാവില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രധാന വാദം. ഇതു നിരാകരിച്ച കോടതി, കണ്ടക്ടര്‍മാര്‍ സ്വയം കാര്യങ്ങള്‍ പഠിച്ചോളുമെന്നായിരുന്നു നിലപാടെടുത്തത്.
Keywords: PSC, KSRTC, Conductor

COMMENTS