തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ച...
തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.
തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ അവിടെ ആര്‍ട്ടിസ്റ്റായിരുന്നു ദേവകി അമ്മ. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ ശബ്ദമായിരുന്നു ഇവരുടേത്.
വഞ്ചിപ്പാട്ട്, തിരുവാതിര പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ദേവകി അമ്മ ശ്രദ്ധേയയായിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് പൂജപ്പുരയിലെ വസതിയില്‍ നടക്കും.
Keywords: Actress K G Devaki Amma, Passes away, Drama artist, Radio artist, Thiruvananthapuram.

COMMENTS