ന്യൂഡല്‍ഹി : ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും അടിസ്ഥാനപ്പെടുത്തി കേരളം തയ്യാറാക്കിയ ഫ്‌ളോട്ട് റിപ്പബ് ളിക് ദിന പരേഡില്‍ നിന...
ന്യൂഡല്‍ഹി : ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും അടിസ്ഥാനപ്പെടുത്തി കേരളം തയ്യാറാക്കിയ ഫ്‌ളോട്ട് റിപ്പബ് ളിക് ദിന പരേഡില്‍ നിന്ന് പ്രതിരോധ മന്ത്രാലയം ഒഴാവാക്കി.
കേരളത്തിന്റെ ഫ്‌ളോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. നവോത്ഥാന ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയതിനാലാണ് ഒഴിവാക്കിയതെന്നാണ് കേരളത്തിന്റെ പരാതി.
ആകെ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് 26ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്തുനല്‍കുകയും ചെയ്തു.
ഇതുവരെ കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചില്ല. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇടതു സര്‍ക്കാര്‍ ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തത്. ഇതു കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിനു സുഖിച്ചില്ല. ഇതു തന്നെയാണ് കേരളം തഴയപ്പെടാന്‍ കാരണം.
ബംഗാളി കലാശില്‍പ സംവിധായകന്‍ ബാബ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് കേരളത്തിന്‍െര ഫ്‌ളോട്ട് ഒരുക്കിയത്. ഗാന്ധിജിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണ വിഷയം കൊടുത്തത്. വൈക്കം സത്യാഗ്രഹം ഗാന്ധിജിയുമായി അടുത്തു നില്ക്കുന്നതാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് കേരളത്തിന്റെ വിശദീകരണം.
പ്രതിരോധമന്ത്രാലയത്തിന്റെ സമിതി പരിശോധിച്ച് ശ്രീനാരായണ ഗുരുവും ഗാന്ധിജിയും ഉള്‍പ്പെടുന്ന ദൃശ്യത്തിലും സംഗീതത്തിലും ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതും വരുത്തിയതാണ്. ഇതിനു ശേഷമാണ് ഒഴിവാക്കലുണ്ടായത്. ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം കത്തുകൊടുത്തെങ്കിലും പ്രതികരണമില്ല.
കേരളത്തെ തഴഞ്ഞ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
Keywords: Kerala, Republic Day, Parade, Defense Ministry
COMMENTS