കൊച്ചി: അഭിനയ ജീവിതത്തോട് വിടചൊല്ലാനൊരുങ്ങി നടന്‍ കമല്‍ഹാസന്‍. കൊച്ചിയില്‍ വച്ചു നടന്ന ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെ കമല്‍ഹാസന്‍ തന്ന...
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 താന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനുവേണ്ടിയാണ് അഭിനയജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും തുടര്‍ന്നും തന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ വ്യക്തമാക്കി.
1996ല്‍ ഷങ്കര്‍ - കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇതിന്റെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും.
കമലിന്റെ സ്വന്തം രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനത്തിനുവേണ്ടിയാണ് അദ്ദേഹം സിനിമാ ജീവിതം ഉപേക്ഷിക്കുന്നത്.
Keywords: Kamal Hasan, Indian 2, Rajkamal films, Political party
COMMENTS