തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തില്‍ സീനിയര്‍ അസി എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു...
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തില്‍ സീനിയര്‍ അസി എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു.
കാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയലെ ചികിത്സ കഴിഞ്ഞ് രോഗം ഏതാണ്ട് ഭേദമായി തിരിച്ചെത്തിയതായിരുന്നു.
പക്ഷേ, രോഗനില പെട്ടെന്നു മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മഹാദേവന്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിലായിരുന്നു കൂടുതലും റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ഈ മേഖലയില്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പലതും മാര്‍ഗദര്‍ശകങ്ങളുമായിരുന്നു.
മികച്ച ഗായകനായിരുന്നു. നിരവധി ഡോക്യുമെന്ററികള്‍ക്കും ശബ്ദം കൊടുത്തിരുന്നു.
ഭാര്യ-ദേവി. മകള്‍-മൃണാളിനി. (പ്ലസ് ടു വിദ്യാര്‍ത്ഥിനി), അച്ഛന്‍ ഗണപതി അയ്യര്‍ (റിട്ട. ഏജീസ് ഓഫീസ് ), അമ്മ ഭഗവതി അമ്മാള്‍ (റിട്ട. യൂണിവേസിറ്റി ലൈബ്രേറിയന്‍).
തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വൈകിട്ട് ആറിന് കരമന സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
മഹാദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
Keywords: G Mahadevan, The Hindu, Journalist
COMMENTS