തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി സര്‍ക്കാര്‍. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി സര്‍ക്കാര്‍. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നത്. ആറു മാസത്തേക്കാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.
ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്ന് അച്ചടക്കരാഹിത്യം അടക്കം കൈകാര്യം ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും ആറ് മാസത്തേക്ക് നീട്ടിയത്.
സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമായതിനാല്‍ നീട്ടാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രസംഗിച്ചതിന്റെ പേരിലും സര്‍ക്കാരിനെതിരെ പുസ്തകം എഴുതിയതിന്റെ പേരിലുമാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയതത്.
Keywords: Jacob Thomas, Suspension, extended, Government

COMMENTS