തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനു പകരം വിദേശത്തു തന്നെ നിര്‍മിച്ച മദ്യം ഇനി കേരളത്തിലെ ബാറുകളിലും ലഭിക്കും. ഇതിനു സംസ്...
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനു പകരം വിദേശത്തു തന്നെ നിര്‍മിച്ച മദ്യം ഇനി കേരളത്തിലെ ബാറുകളിലും ലഭിക്കും. ഇതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.
ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വിദേശിയെത്തുകയാണ്. നിലവില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിദേശമദ്യം വില്‍ക്കുന്നുണ്ട്. ഇതു തങ്ങള്‍ക്കും വില്‍ക്കാന്‍ അനുമതി വേണമെന്നു ബാര്‍ ഉടമകള്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുമതി നല്കുകയുമായിരുന്നു. വിദേശ നിര്‍മിത വൈനും വില്‍പ്പനയ്ക്കുണ്ടാവും.
ബാറുകള്‍ വഴി വില്പനയ്ക്ക് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇതിനായി ബാര്‍ ഉടമകള്‍ കുറച്ചുനാളായി സര്‍ക്കാരിനു പിന്നാലെയായിരുന്നു.
കേരളത്തില്‍ വിദേശമദ്യം വന്‍തോതില്‍ അനധികൃതമായി വില്‍ക്കുന്നുണ്ടെന്നും ഇതു സര്‍ക്കാരിനു വരുമാനനഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് ന്യായവാദം.
Keywords: Bar Hotel, Foreign Liquor, IMFL, Beverages Corporation, Rishiraj Singh
COMMENTS