ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളിലൊന്നായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇനിമുതല്‍ ഡല്‍ഹി കാപ്പിറ്റല്‍സ് എന്നറിയപ്പെടും. ഐപിഎല...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളിലൊന്നായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇനിമുതല്‍ ഡല്‍ഹി കാപ്പിറ്റല്‍സ് എന്നറിയപ്പെടും.
ഐപിഎലിലെ ഭാഗ്യദോഷമുള്ള ടീമുകളിലൊന്നായാണ് ഡല്‍ഹിയെ എല്ലാവരും പറയുന്നത്. കിരീടം നേടാനാവാത്ത മൂന്നു ടീമുകളിലൊന്നാണ് ഡല്‍ഹി.
കഴിഞ്ഞ സീസണിലും അവസാന സ്ഥാനത്തായിരുന്നു ഡല്‍ഹി. 14 കളികളില്‍ അഞ്ചില്‍ മാത്രം ജയിച്ച അവര്‍ക്കു പിന്നില്‍ പിന്നെയാരുമുണ്ടായിരുന്നില്ല.
കളി മറന്ന ക്യാപ്ടന്‍ ഗൗതം ഗംഭീറിനെ തന്നെ കരയ്ക്കിരുത്തേണ്ടിവന്നു. ഗംഭീര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ജേസണ്‍ റോയി, ലിയാം പ്ലങ്കറ്റ്, മുഹമ്മദ് ഷമി എന്നിവരെ ഈ സീസണില്‍ ടീം ഒഴിവാക്കി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു ഡല്‍ഹിയിലെത്തിക്കുകയും ചെയ്തു.
ഡല്‍ഹി ഫ്രാഞ്ചൈസിയില്‍ 50 ശതമാനം ഓഹരിയുള്ള ജിഎംആര്‍ ഗ്രൂപ്പും ജെഎസ്ഡബഌു ഗ്രൂപ്പും ചേര്‍ന്നാണ് ടീമിന്റെ പേരുമാറ്റം പ്രഖ്യാപിച്ചത്.
Gabbar has returned home a much experienced cricketer, and he is excited to contribute with all the passion and heart for Delhi Capitals!#ThisIsNewDelhi @SDhawan25 pic.twitter.com/MQkNZtx23G
— Delhi Capitals (@DelhiCapitals) December 4, 2018
Keywords: IPL, Delhi Capitals, Delhi Daredevils, Gautham Gambhir, Shikhar Dhavan
COMMENTS