പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹ്ന ഫാത്തിമ റിമാന്‍ഡില്‍ കഴിയുന്നത്. ബി.ജെ.പി നേതാവ് ആര്.രാധാകൃഷ്ണ മേനോന്റെ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം രഹ്ന ഫാത്തിമയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നതായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി കഴിഞ്ഞ ദിവസം ജയിലില്‍ വെച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു. ഈ വിധിക്കെതിരെ വീണ്ടും പൊലീസ് അപ്പീല്‍ നല്‍കുകയായിരുന്നു.
Keywords: Rehna Fathima, Case, Court, Police, Reject

COMMENTS