മധ്യപ്രദേശില്‍ കമല്‍ വിരിഞ്ഞു, രാജസ്ഥാനിലും ഛത്തീസ് ഗഢിലും കുളം കലങ്ങിത്തന്നെ, അന്തിമ തീരമാനം ഇന്നു വന്നേക്കും

അഭിനന്ദ് ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രിക്കസേരയിലേക്കു മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ അവരോധിച്ചെങ്കിലും രാജസ്ഥാനിലും ഛത്തീസ...


അഭിനന്ദ്

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രിക്കസേരയിലേക്കു മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ അവരോധിച്ചെങ്കിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും പ്രതിസന്ധി പരിഹരിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രിമാരെ ഇന്നു തീരുമാനിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന വിവരം.

മദ്ധ്യപ്രദേശില്‍ കമല്‍ നാഥും യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നു സ്ഥാനത്തിനു വേണ്ടി തര്‍ക്കിച്ചത്. ഈ തര്‍ക്കം പക്ഷേ, രാഹുല്‍, സോണിയാ ഗാന്ധി, പ്രിയങ്ക എന്നിവര്‍ ഇടപെട്ടു പരിഹരിക്കുകയായിരുന്നു. ജ്യോതിരാദിത്യയെ അനുനയിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാവും സംസ്ഥാനത്ത് നിരീക്ഷകനായി എത്തിയ എകെ ആന്റണിയും വ്യക്തമായ പങ്കു വഹിച്ചു.

ഒടുവില്‍ രാത്രിയില്‍ ചിരിക്കുന്ന കമല്‍ നാഥിനെയും ജ്യോതിരാദിത്യയെയും അപ്പുറവും ഇപ്പുറവും നിറുത്തി ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് രാഹുല്‍ മദ്ധ്യപ്രദേശ് അദ്ധ്യായത്തിന് തിരശ്ശീലയിട്ടു. ഇന്നു ഗവര്‍ണറെ കണ്ട് കമല്‍ നാഥ് അടുത്ത ഘട്ടത്തിലേക്കു കടക്കും.

ഇതേസമയം, രാജസ്ഥാന്റെ കാര്യത്തില്‍ രാത്രി വളരെ വൈകിയും ഒരു തീരുമാനവും എടുക്കാനാവാതെ വന്നതോടെ ഇന്നത്തേയ്ക്കു കാര്യങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ടും പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമാണ് കടുത്ത മത്സര രംഗത്തുള്ളത്. നേതൃത്വത്തിന്റെ പിന്തുണയും ഗെലോട്ടിനാണ്.

ചര്‍ച്ചയ്‌ക്കൊടുവില്‍ ജയ്പൂരിലേക്കു പോകാനായി ഇന്നലെ രാത്രി വൈകി വിമാനത്താവളത്തിലെത്തിയ ഗെലോട്ടിനെ തിരിച്ചുവിളിപ്പിച്ചിരുന്നു. തന്റെ അധ്വാനമാണ് രാജസ്ഥാനിലെ ഭരണം കൈപ്പിടിയിലാക്കിയതെന്നാണ് സച്ചിന്റെ വാദം. വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിപക്ഷം പേരും സച്ചിനെയാണ് പിന്തണയ്ക്കുന്നത്.

സച്ചിനെ മുഖ്യമന്ത്രിയാക്കില്ലെന്നു വന്നതോടെ രാജസ്ഥാനില്‍ പലേടത്തും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഒടുവില്‍ സച്ചിന്‍ തന്നെ ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കിയിരുന്നു.

സച്ചിനും ജ്യോതിരാദിത്യയും ചെറുപ്പക്കാരായതിനാല്‍ അവര്‍ക്ക് ഇനിയും സമയമുണ്ടെന്നാണ് നേതൃത്വത്തിന്റെ വാദം. മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ സച്ചിനെയും ജ്യോതിരാദിത്യയെയും കേന്ദ്രത്തില്‍ തനിക്ക് ആവശ്യമുണ്ടെന്നും ഇരുവരെയും രാഹുല്‍ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ എഐസിസി നിരീക്ഷകന്‍ കെസി വേണുഗോപാലും പ്രശ്‌നപരിഹാരത്തിന് തിരക്കിട്ടു ശ്രമിക്കുന്നുവെങ്കിലും പരിഹാരം അകലെയാണ്.

ഛത്തീസ്ഗഢില്‍  വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും

ചത്തീസ്ഗഢില്‍ ടി.ആര്‍. സിങ് ദേവ്, ഭൂപേഷ് ബഗല്‍ എന്നിവരാണ് മുഖ്യമന്ത്രിക്കസേരയ്ക്കായി കടുത്ത മത്സരരംഗത്തുള്ളത്. ഇരുവരും ഡല്‍ഹിയില്‍ വിലപേശല്‍ തുടരുകയാണ്. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷനായ ഭൂപേഷ് ബഗലിനാണ് മേല്‍ക്കൈ.

Keywords: Congress, Kamal Nath, Jyotiraditya Scindia, Madhya Pradesh, Rajasthan, Chhattisgarh, BJP, Ashok Gehlot, Sachin Pilot, Rahul Gandhi, KC Venugopal,  CM , Priyanka Gandhi Vadra, Delhi , Sonia Gandhi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: മധ്യപ്രദേശില്‍ കമല്‍ വിരിഞ്ഞു, രാജസ്ഥാനിലും ഛത്തീസ് ഗഢിലും കുളം കലങ്ങിത്തന്നെ, അന്തിമ തീരമാനം ഇന്നു വന്നേക്കും
മധ്യപ്രദേശില്‍ കമല്‍ വിരിഞ്ഞു, രാജസ്ഥാനിലും ഛത്തീസ് ഗഢിലും കുളം കലങ്ങിത്തന്നെ, അന്തിമ തീരമാനം ഇന്നു വന്നേക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW7L3JT8IV2p4Q-fHAYJ1DifIHiQckJk1vMnAQpCu9RjkH2Itk2VykVw00duiKvJaOtOxRNmrBK4raSfk5YKrLxnPjfNkUUA-kzXgDjbKhY5HccCdrA2g-_BeuQ4mLsKA-hngqHid2ONc/s640/kamal+nath_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW7L3JT8IV2p4Q-fHAYJ1DifIHiQckJk1vMnAQpCu9RjkH2Itk2VykVw00duiKvJaOtOxRNmrBK4raSfk5YKrLxnPjfNkUUA-kzXgDjbKhY5HccCdrA2g-_BeuQ4mLsKA-hngqHid2ONc/s72-c/kamal+nath_vyganews.png
www.vyganews.com
https://www.vyganews.com/2018/12/blog-post_60.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/12/blog-post_60.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy