തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തലിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത മുട്ടട അഞ്ചുമുക്കു സ്വദേശി വേണുഗോപാലന്‍ നാ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തലിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത മുട്ടട അഞ്ചുമുക്കു സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി ബിജെപി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ തുടങ്ങി.
അയ്യപ്പ ഭക്തന്‍ തീകൊളുത്തി മരിച്ചുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍, താന്‍ ബിജെപി അനുകൂലിയല്ലെന്നു വേണുഗോപാലന്‍ നായര്‍ കൊടുത്ത മരണമൊഴി പുറത്തു വന്നിരുന്നു.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ശബരിമല യാത്രികരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി നേതൃത്വം അറിയിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നില്‍ പെട്രോളൊഴിച്ചു വേണുഗോപാലന്‍ നായര്‍ തീകൊളുത്തിയത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമം കാട്ടുന്നവരെ കൈയോടെ അറസ്റ്റു ചെയ്യാന്‍ ഡിജിപി പൊലീസിനു നിര്‍ദ്ദേശം കൊടുത്തു.
Keywords: Hartal, Kerala, BJP
COMMENTS