കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുള്ള താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചയ്ക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഹൈക...
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുള്ള താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചയ്ക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി താത്കാലിക ജീവനക്കാര്‍ തുടരുന്നുവെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
പിഎസ്‌സി ലിസ്റ്റില്‍ 4051 പേര്‍ ഉണ്ടായിരിക്കെ, 5000 പേര്‍ താല്‍ക്കാലിക ജീവനക്കാരായി ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
അഡൈ്വസ് മെമ്മോയിലെ മുന്‍ഗണനാക്രമം അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലാത്ത പക്ഷം, കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Keywords: KSRTC, Kerala, High Court, Anavandi, Conductor, Kerala PSC
COMMENTS