തിരുവനന്തപുരം: തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സംസ്ഥാനത്ത് ബിജെപി പകല്‍ ഹര്‍ത്താലി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സംസ്ഥാനത്ത് ബിജെപി പകല്‍ ഹര്‍ത്താലിന് ആഹ്വാനം നല്കി.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ശബരിമല യാത്രികരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി നേതൃത്വം അറിയിച്ചു.
മുട്ടട അഞ്ചുമുക്കു സ്വദേശി വേണുഗോപാലന്‍ നായരാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നില്‍ പെട്രോളൊഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.
Keywords: Kerala, Hartal, BJP


COMMENTS