ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിപ വൈറസ് ഭീഷണി മാറിയിട്ടില്ലെന്നും പക്ഷികള്‍ കഴിച്ച പഴങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ഇന്ത്യന്‍ കൗണ്‍സില്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിപ വൈറസ് ഭീഷണി മാറിയിട്ടില്ലെന്നും പക്ഷികള്‍ കഴിച്ച പഴങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു.
രാജ്യത്തെ 19 ശതമാനം വവ്വാലുകള്‍ നിപ വൈറസ് വാഹകരാണ്. കേരളത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇവയുടെ സാന്നിദ്ധ്യം ഏറെയാണ്. അതുകൊണ്ടു തന്നെ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് അപകടകാരികള്‍. ഇവയില്‍ 19 ശതമാനത്തിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 25 ദശലക്ഷം പേര്‍ ഭീഷണി നേരിടുന്നുണ്ട്.
മേയ്, ജൂണ്‍ മാസങ്ങളില്‍ കേരളത്തില്‍ നിപ വൈറസ് ബാധിച്ചു 17 പേര്‍ മരിച്ചിരുന്നു. ഡിസംബതല്‍ ജൂണ്‍ വരെയാണ് വൈറസ് ബാധ കൂടുതലുണ്ടാകാന്‍ സാദ്ധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുകയും വവ്വാലുകളുടെ കാഷ്ഠം വീഴാതെ കിണറുകള്‍ അടച്ചു സൂക്ഷിക്കുകയും വേണം. കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ. പനി, ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം.
Keywords: Nipah virus, Kerala, Central Health Ministry, Indian Council of Medical Research, ICMR, Kozhikode, Malappuram, Health Minister, JP Nadda, Bats
COMMENTS